22 September Saturday

ഇന്റര്‍ കേളി ഫുട്‌ബോള്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ ഫാല്‍ക്കണ്‍ അല്‍ഖര്‍ജിന് ട്രോഫി സമ്മാനിക്കുന്നു

റിയാദ് > മൂന്നാമത് ഇന്റര്‍ കേളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനേഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍ കേളി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

ടൂര്‍ണ്ണമെന്റ് വിജയികളായ അല്‍ഖര്‍ജ് ഏരിയയുടെ ഫാല്‍ക്കണ്‍ അല്‍ഖര്‍ജിന് വിന്നേര്‍സ് ട്രോഫിയും  മലാസ് ഏരിയയുടെ അല്‍അര്‍ക്കാന്‍ മലാസിന് റണ്ണേര്‍സ് അപ്പ് ട്രോഫിയും വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ടൂര്‍ണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ട മലാസ് ഏരിയയുടെ സുഹൈല്‍, ഏറ്റവും നല്ല ഗോള്‍കീപ്പറായി തെരെഞ്ഞെടുക്കപ്പെട്ട അല്‍ഖര്‍ജ് ഏരിയയുടെ മൊയ്തു     എന്നിവര്‍ക്കും ചടങ്ങില്‍ ട്രോഫി സമ്മാനിച്ചു.  കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ, കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്ല്യാശ്ശേരി എന്നിവരാണ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top