21 June Thursday

കൊളംബോ ടെസ്റ്റ്: ഇന്ത്യ മികച്ച സ്‌കോറിലേക്ക്; മൂന്നു വിക്കറ്റ് നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

കൊളംബോ > ഇന്ത്യ ശ്രീലങ്കാ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടത്താനുള്ള ശ്രമത്തില്‍. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 284 റണ്‍സെടുത്തിട്ടുണ്ട്. 

സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരെയും അര്‍ധ സെഞ്ച്വറി തികച്ച അജിങ്ക്യ രഹാനെയുമാണ് ക്രിസില്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി(13), ശിഖര്‍ ധവാന്‍(35), കെ എല്‍ രാഹുല്‍(57) എന്നിവരാണ് ഇന്ത്യക്ക് നഷ്ടപ്പെട്ട വിക്കറ്റുകള്‍.
 

പ്രധാന വാർത്തകൾ
Top