19 November Monday

നവകേരളത്തിനായി അയർലണ്ടിലെ കിൽക്കനി മലയാളികളും ; സംഭാവനയായി 11.25 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018

ധനശേഖരണത്തിനായി സെന്റ് ലൂക്ക്സ് ഹോസ്പിറ്റലിൽ നടത്തിയ കോഫി ഡേ പ്രോഗ്രാം

ഡബ്ലിൻ>  അയർലണ്ടിലെ ചെറുപട്ടണമായ കിൽക്കെനിയിൽ   നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുത്തത് പതിനൊന്നേകാൽ ലക്ഷം രൂപ.

കിൽക്കെനിയിൽ ഉള്ള   മുപ്പത്തഞ്ചോളം മലയാളി കുടുബങ്ങളിൽ നിന്നു ലഭിച്ച  11130 യൂറോയും സെന്റ് ലൂക്ക്സ് ഹോസ്പിറ്റലിൽ നിന്ന് കോഫി ഡേ പ്രോഗ്രാം വഴി ലഭിച്ച 2530 യൂറോയും ചേർത്ത് ആണ് ദുരിതാശ്വാസ നിധിയിലേക്ക്  പതിനൊന്ന് ലക്ഷത്തി ഇരുപത്തിയാറായിരത്തി ഇരുനൂറ്റി അറുപത്താറ് രൂപ  (1126 266 ) നൽകിയത്.
 
പ്രളയബാധിതർക്ക് കൈതാങ്ങാവാൻ കിൽകെന്നിയിലും ചുറ്റുപാടും താമസിക്കുന്ന മലയാളി കൂട്ടായ്മ  ഫണ്ട്‌ പിരിവിനു നേതൃത്വം നൽകുകയായിരുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top