20 April Friday

ഹജ്ജ് കരാര്‍ ഒപ്പിട്ടു; ക്വാട്ട 1,70,000 മായി പുനഃസ്ഥാപിച്ചു

സ്വന്തം ലേഖകന്‍Updated: Wednesday Jan 11, 2017

ജിദ്ദ >  ഇന്ത്യയും സൗദിയും 2017ലെ ഹജ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 1,70,025 പേര്‍ക്ക് ഈ വര്‍ഷം ഹജിനു അനുമതിലഭിക്കും. കഴിഞ്ഞ വര്‍ഷം 1,36,020 ആയിരുന്ന വര്‍ധന. ഈ വര്‍ഷം 34000ന്റെ വര്‍ധനയുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയില്‍ പറഞ്ഞു.

സൗദി.ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലെ ബിന്‍ താഹിര്‍ ബന്ദാനും മുക്താര്‍ അബ്ബാസ് നഖ്‌വിയുമാണ് കരാര്‍ ഒപ്പു.വെച്ചത്. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മമാന്‍ ഷെയ്ഖ്, ന്യൂനപക്ഷ കാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജാനെ എ അലം, ഹജ് കോണ്‍സല്‍ മഹുമ്മദ് ഷാഹിദ് ആലം, ന്യൂനപക്ഷ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി അഫ്താബ് ആലം തുടങ്ങിയവര്‍ സംബന്ധിച്ചു.

മക്ക മസ്ജിദുല്‍ ഹറമിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ടയാണ് ഇപ്പോള്‍ പുനസ്ഥാപിച്ചത്. 2013 ല്‍ ആണ് മക്കയിലെ ഹറമില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വിദേശ ഹാജിമാരുടെ എണ്ണത്തില്‍ 20 ശതമാനവും ആഭ്യന്തര ഹാജിമാരുടെ എണ്ണത്തില്‍ 50 ശതമാനവും കുറവ് സൗദി ഹജ്ജ മന്ത്രാലയം വരുത്തിയത്  വെട്ടികുറച്ച ക്വോട്ടകള്‍ ഈ വര്‍ഷം പുനഃസ്ഥാപിക്കാന്‍ സൗദി രാജാവ് ഹജ്ജ് മന്ത്രാലയത്തിനു അനുമതി നല്‍കിയിരുന്നു. അത് പ്രകാരമാണ് ക്വാട്ട വര്‍ധിപ്പിച്ചത്.

 

പ്രധാന വാർത്തകൾ
Top