19 September Wednesday

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വെന്‍ഷന് തുടക്കമായി; മുഖ്യമന്ത്രി ശനിയാഴ്‌ച്ച പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

ഫിലഡല്‍ഫിയ > പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക)  അന്തര്‍ദേശീയ കണ്‍വെന്‍ഷന് 'സൗഹൃദ നഗറില്‍' (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) തിരി തെളിഞ്ഞു. കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച വൈകിട്ട് സമാപന സമ്മേളനത്തില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംള്ളി  സുരേന്ദ്രന്‍, എംഎല്‍എമാരായ രാജൂ ഏബ്രാഹം, മോന്‍സ് ജോസഫ്, ചിറ്റയം ഗോപകുമാര്‍, വി പി സജീന്ദ്രന്‍, മുന്‍ എംഎല്‍എ ജോസഫ് വാഴയ്‌ക്കന്‍, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, നോവലിസ്റ്റ് കെ പി രാമനുണ്ണി, നോര്‍ക്കാ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ നായര്‍, തുടങ്ങിയവരും പങ്കെടുത്തു.

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണങ്കുഴി എന്നിവരും സംസാരിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top