12 December Wednesday
ഇതു പ്രകാരം ഇവരുടെ മക്കള്‍ക്ക് ഇനി ആരോഗ്യ മന്ത്രാലയം ആശ്രിത വിസ നല്‍കില്ല.

ഒമാന്‍ ആരോഗ്യ മേഖലയില്‍ പ്രവാസി വനിതകള്‍ക്ക് ഫാമിലി സ്റ്റാറ്റസ് ഒഴിവാക്കി

അനസ് യാസിന്‍Updated: Thursday May 17, 2018

മനാമ> ഒമാന്‍ ആരോഗ്യ മേഖലയില്‍ പ്രവാസി വനിതാ ജീവനക്കാരുടെ ഫാമിലി സ്റ്റാറ്റസ് ഭേദഗതി ചെയ്തു. ഇതു പ്രകാരം ഇവരുടെ മക്കള്‍ക്ക് ഇനി ആരോഗ്യ മന്ത്രാലയം ആശ്രിത വിസ നല്‍കില്ല. നിലവില്‍ വിസയിലുള്ള കുട്ടികളെ മൂന്നു മാസത്തിനകം ഭര്‍ത്താവിന്റെ തൊഴിലുടമയിലേക്കു മാറ്റണമെന്ന് ആരോഗ്യ മന്ത്രാലയം അഡ്മിനിഡ്രേഷന്‍ വിഭാഗം ഡെപൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചു.

ചെലവു ചുരുക്കലിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇനി മുതല്‍ മന്ത്രാലയത്തിന്റെ വിസയിലുള്ള കുട്ടികള്‍ ടിക്കറ്റുകള്‍, ടിക്കറ്റിനു ചെലവാക്കിയ പണം തിരിച്ചു കൊടുക്കല്‍, സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഫാമിലി സ്റ്റാറ്റസില്‍ മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ തീരുമാനം ഇവരെ സാരമായി ബാധിക്കും. സമീപ കാലത്ത് നിരവധി ജീവക്കാരികളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇവരില്‍ പലരും ഫ്രീ വിസയിലും മറ്റുമാണ് തൊഴില്‍ ചെയ്യുന്നത്. ഇവരുടെ കുട്ടികള്‍ ഭാര്യമാരുടെ വിസയിലുമാണ്. പുതിയ തീരുമാന പ്രകാരം കുട്ടികളുടെ വിസ മാറ്റേണ്ടി വരും. കനത്ത സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുക.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top