16 October Tuesday

കുവൈറ്റില്‍ പെരുന്നാള്‍ അവധി ജൂണ്‍ 15 മുതല്‍ 18

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 15 വെള്ളിയാഴ്ച്ച മുതല്‍ മുതല്‍ 18 വരെയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. പെരുന്നാള്‍ വെള്ളിയാഴ്ച്ചയോ, ശനിയാഴ്ച്ചയോ ആകാനാണ് സാധ്യത. അതേസമയം പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പള്ളികള്‍ക്കകത്ത് തന്നെ നടത്തണമെന്ന് ഇസ്ലാമിക കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഫരീദ് അല്‍അമദി പറഞ്ഞു. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top