13 November Tuesday

ദമ്മാം ടൗണ്‍ കുടുബവേദി യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 1, 2018

ജോത്സന രഞ്ജിത്ത് (പ്രസിഡന്റ്), ഷാജു. പി എ (സെക്രട്ടറി), വിനോദ് (ട്രഷറര്‍) റാക്ക ഏരിയ കുടംബവേദി ഭാരവാഹികള്‍

ദമ്മാം> നവോദയ സാംസ്‌കാരികവേദി എട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി ദമ്മാം ടൗണ്‍ ഏരിയയുടെ കീഴിലുള്ള റാബിയ,റാക്ക കുടുംബവേദി   യൂണിറ്റിന്റെ സമ്മേളനം സ. അജ്‌മല്‍ നഗറില്‍ വെച്ചു നടന്നു.

പ്രവാസി പുനരധിവാസം, അര നൂറ്റാണ്ടിനിപ്പുറം പ്രവാസം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.ഇന്നലകളില്‍  നാടിന്റെ സാമ്പത്തികസുസ്ഥിരതയുടെ കാവലാളായ പ്രവാസിക്കൊപ്പം നിന്ന് അവരെ സഹായിക്കുവാനുള്ള ബാധ്യത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ആയതിനാല്‍ ജോലി നഷ്ട്‌പ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൌജന്യ ചികിത്സ ഉള്‍പ്പെടെയുള്ള ഫലപ്രദമായ പുനരധിവാസ പദ്ധധി നടപ്പിലാക്കണമെന്നും, മാര്‍ച്ച് മാസം ബോര്‍ഡ് പരീക്ഷ കഴിഞ്ഞകുട്ടികളും മാതാപിതാക്കളും ആശ്വാസത്തില്‍ ഇരിക്കുമ്പോള്‍ ചിലരുടെ അനാസ്ഥമൂലം ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവരം പുറത്തു വരുന്നത്  ഈ കുറ്റം ചെയ്തവരെനിയമത്തിന്റെമുന്നില്‍ കൊണ്ടു വരണമെന്നും,ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര ഗവര്‍മെന്റ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി ട്രെഷറര്‍ സുരേഷ് സ്വാഗതംപറഞ്ഞു. ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഷാജു അധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹന്‍ദാസ് റിപ്പോര്‍ട്ടും, ട്രെഷറര്‍ സുരേഷ് വരവ്ചിലവ് കണക്കുകളും അവതരിപ്പിച്ചു. നവോദയ ആക്റ്റിംഗ് സെക്രട്ടറി സൈനുദ്ധീന്‍, രക്ഷാധികാരി ജോര്‍ജ് വര്‍ഗീസ്,കേന്ദ്ര കുടുംബവേദി സെക്രട്ടറി മോഹന്‍വെള്ളിനേഴി കുടുംബവേദി കേന്ദ്ര വനിതാ കണ്‍വീനര്‍ സുഷമാ റെജി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സമ്മേളനാന്തരം റാബിയ യൂണിറ്റ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ കീഴിലും, റാക്ക യൂണിറ്റ് റാക്ക ഏരിയ കമ്മിറ്റിയുടെ കീഴിലുമായി വിഭജിക്കപ്പെട്ടു.

റാബിയ യൂണിറ്റില്‍ 19 അംഗം പുതിയ കമ്മിറ്റി നിലവില്‍ വന്നു. യൂനിറ്റ് സെക്രട്ടറി ഉണ്ണി എങ്ങണ്ടിയൂര്‍, പ്രസിഡണ്ട് സ്മിത രഞ്ജിത്ത്, ട്രഷറര്‍ ഷാജിപനോലന്‍, വനിതാവേദി കണ്‍വീനര്‍ സിന്ധുസുരേഷ്, ബാലവേദി കണവീനര്‍ ശോഭവിജയന്‍, ജോയിന്റ് സെക്രട്ടറി സുരേഷ്, വിനയകുമാര്‍, വൈസ് പ്രസിഡണ്ട് അഷ്റഫ്. ഐ ടി, ഷിഫഷമീര്‍, ജോയിന്റ് ട്രഷറര്‍ ഷമീര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി സ്ഥാനമേറ്റു. റാക്ക യൂണിറ്റില്‍ 19 അംഗം പുതിയ കമ്മിറ്റി നിലവില്‍ വന്നു. യൂനിറ്റ് സെക്രട്ടറി ഷാജു, പ്രസിഡണ്ട് ജോത്സ്‌ന രഞ്ജിത്ത്, ട്രഷര്‍ വിനോദ്, വനിതാവേദി കണ്‍വീനര്‍ ജെസ്‌നഷമീം, ബാലവേദി കണവീനര്‍ പ്രീതിവിനോദ്, ജോയിന്റ് സെക്രട്ടറി ഫിറോസ്, ആരിഫ, വൈസ് പ്രസിഡണ്ട് രജനഷാജു, മണിപാലൂര്‍, ജോയിന്റ് ട്രഷറര്‍ ഫെമിലഫിറോസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി സ്ഥാനമേറ്റു. കേന്ദ്രകമ്മിറ്റി അംഗം  വിജയന്‍ചെറായി, കുടുബവേദി ഏരിയകമ്മിറ്റി പ്രസിഡണ്ട് ഷാജു, കുടുബവേദി ഏരിയകമ്മിറ്റി അംഗം മണിപാലൂര്‍ എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ദ്രിച്ചു. ടൌണ്‍ ഏരിയ സെക്രട്ടറി അസീം വെഞാറമൂട് നവോദയ ജോയിന്റ് സെക്രട്ടറി നിധീഷ് മുത്തമ്പലം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നൌഷാദ് അകലോത്ത്,. ടൌണ്‍ ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സമ്മേളനത്തില്‍  പങ്കെടുത്തു സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ കളറിംഗ് മത്സരവും, കലാപരിപാടികളും ഉണ്ടായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം രാജേഷ്ആനമങ്ങാട് ഏരിയ സമ്മേളന അനുബന്ധ പരിപാടികള്‍ വിശദീകരിച്ചു. സമ്മേളനത്തിനെ സെക്രട്ടറി ഉണ്ണിഎങ്ങടിയൂര്‍ നന്ദി അറിയിച്ചു സമ്മേളനത്തില്‍ കുടുംബങ്ങളുടെ  നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു..



 

പ്രധാന വാർത്തകൾ
Top