13 November Tuesday

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം: യെച്ചൂരി പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

മാഞ്ചസറ്റര്‍ > സിപിഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്(ഗ്രേറ്റി ബ്രിട്ടന്‍)ന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടണിലെത്തും. മാര്‍ച്ച് 31ന് തുടങ്ങുന്ന സമ്മേളനം ഏപ്രില്‍ ഒന്നിനും തുടരും. മാഞ്ചസ്റ്ററില്‍ വച്ചാണ് ഇക്കുറി സമ്മേളനത്തിന് കൊടി ഉയരുന്നത്. ബ്രിട്ടണിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനും കവിയും ട്രേഡ്  യൂണിയന്‍ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താര്‍ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക.

 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഏപ്രില്‍ ഒന്നിനു നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ് സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  1966ല്‍  സെപ്തംബര്‍ 18ന് രൂപം കൊണ്ട അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഉദയം, അന്തരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു.

 ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് സമ്മേളനം ആരംഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  ശ്രീകുമാര്‍ ജെഎസ് 07886392327, ജോസഫ് ഇടിക്കുള 07535229938, ജനേഷ് സിഎന്‍ 07960432577, അഭിലാഷ് തോമസ്(അയര്‍ലന്റ്) 353879221625
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top