17 November Saturday

അബ്ബാസിയ 'കോര്‍ണര്‍ കാസ്റ്റില്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍' ഓണം ഈദ് സംഗമം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2017

കുവൈറ്റ്>  അബ്ബാസിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹ കൂട്ടായ്മ 'കോര്‍ണര്‍ കാസ്റ്റില്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ ' ഓണം ഈദ് സംഗമം  നടത്തി. അബ്ബാസിയ എസ്എംസി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി അനില്‍ കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.ബിജു പി ആന്റോ അധ്യക്ഷത വഹിച്ചു. എസ് എസ് സുനില്‍ സ്വാഗതം ആശംസിച്ചു.  ജോണ്‍ ജോര്‍ജ്, റെനി ചാക്കോ,  ബീന ജോണി, കവിത മഹേഷ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജോമി ജോസഫ് നന്ദി രേഖപെടുത്തി. 

കുട്ടികളുടെ വിവിധ കലാ പരിപാടികളും, വിസ്മയ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ഗാനമേളയും, മാജിക് ഷോയും, വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി. അസോസിയേഷന്റെ ഈ വര്‍ഷത്തെ  മലയാളി മങ്കയായി  വോട്ടിങ്ങിലൂടെ ടീന ജില്‍സ് വിജയിയായി  തിരഞ്ഞെടുക്കപ്പെട്ടു. ജോബി എബ്രഹാം, ജോഷി പത്രോസ്, മാമന്‍ വര്‍ഗീസ്,ഷിജോ ജേക്കബ്,സാജു കുര്യാക്കോസ്, ഷിജോ പുല്ലംപള്ളില്‍, പ്രിന്‍സ്ബാബു, എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി.
 

പ്രധാന വാർത്തകൾ
Top