18 November Sunday

സജി ചെറിയാനെ വിജയിപ്പിക്കുക: കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

കുവൈറ്റ് സിറ്റി > ഈ മാസം 28ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാനെ വിജയിപ്പിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് അഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ത്ഥി സജി ചെറിയാനെ വിജയിപ്പിക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്ത് തൊഴിലില്ലായ്മയും ജീവിതദുരിതതവും രൂക്ഷമാക്കിയിരിക്കുകയാണ്. അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ച് മാത്രം 20 ലക്ഷം കോടി രൂപയാണ് ജനങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിച്ചത്. ഭരണക്കെടുതികളുടെ രൂക്ഷതയില്‍നിന്ന് കേരളത്തെ രക്ഷിക്കാനാകുന്നത് ഇവിടെ അടിത്തറയുള്ളതും, ജനങ്ങള്‍ക്കുവേണ്ടിയുള്ളതുമായ ഒരു സര്‍ക്കാരും ഉള്ളതുകൊണ്ടാണ്.

 സാമ്പത്തിക ദുരിതകാലത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചെടുക്കാനുള്ള പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനകീയ പദ്ധതികളാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രവാസി ക്ഷേമത്തിനും, പുനരധിവാസത്തിനുമായി മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. പ്രവാസി ക്ഷേമ പെന്‍ഷനുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണ്.

മുന്‍പെങ്ങുമില്ലാത്ത വിധം പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ല തുക മാറ്റിവെച്ചു. ഈ പശ്ചാത്തലത്തില്‍ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ പ്രവാസികളും സജി ചെറിയാന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

അബ്ബാസിയ കല സെന്ററില്‍ കല കുവൈറ്റ് പ്രസിഡന്റ ആര്‍.നാഗനാഥന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത്ത് കുമാര്‍ ഉല്‍ഘാടനം ചെയ്തു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം സി.കെ നൗഷാദ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും, വൈസ് പ്രസിഡന്റ പ്രസീത് കരുണാകരന്‍ നന്ദിയും പറഞ്ഞു.

ഗോപകുമാര്‍ കണ്‍വീനറും , റെബി ചെന്നിത്തല, റോണി കുര്യന്‍ ജോറി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാരുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.



 

പ്രധാന വാർത്തകൾ
Top