22 June Friday

ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 17ന്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

ലണ്ടൻ > ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 17ന് ബ്രാഡ്‌ലിസ്റ്റോക്ക് ലെഷര്‍ സെന്ററില്‍ വച്ച് നടക്കും. പകൽ ഒന്നു മുതല്‍ വൈകിട്ട് ആറുവരെയാണ് മത്സരം. ആവേശകരമായ മത്സരമാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്.

ഒന്നാം സമ്മാനമാ‍യി 101 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 75 പൗണ്ടും ട്രോഫിയും നൽകും. ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇത്തവണ 12 മുതൽ 15 വയസുവരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക മത്സരം നടക്കും. പ്രോത്സാഹനത്തിന്റെ ഭാഗമായി ഈ പ്രായ പരിധിയിലുള്ളവർക്ക് രജിസ്‌ട്രേഷന്‍ ഫീസില്ല.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 12 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ബ്രിസ്‌ക അംഗങ്ങള്‍ക്ക് 15 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ബ്രിസ്‌ക അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് 20 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.
 

കൂടുതൽ വിവരങ്ങൾക്ക്:  സുബിൻ സിറിയക്ക്, ബ്രിസ്ക സ്പോർട്സ് കോഡിനേറ്റർ,
ഫോൺ ‐ 07515347262 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top