24 September Monday

അധ്യാപിക നര്‍ഗിസിന്റെ 'ചായം നദിയോ കടലോ ആകുമ്പോള്‍' പുസ്തകം പരിചയപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 25, 2017

ഷാര്‍ജ > പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക നര്‍ഗിസിന്റെ പ്രഥമ നോവല്‍ ചായം നദിയോ കടലോ ആകുമ്പോള്‍ യുഎഇയിലെ സഹൃദയക്കൂട്ടം ചര്‍ച്ച ചെയ്തു. മലയാള ഭാഷയ്ക്ക് ലഭിച്ച അക്ഷര വിരുന്നാണ് പ്രസ്തുത നോവലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സിയയില്‍ ജീവിച്ച ചിത്രകാരന്‍ ആന്‍ഡ്രിയ ഡെല്‍ സാര്‍ട്ടോയുടെ ജീവിതത്തിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. പാശ്ചാത്യ ക്ലാസ്സിക്കുകളോടൊപ്പം ചേര്‍ത്തുവെയ്ക്കാന്‍ പറ്റുന്ന ഒരു നോവലാണ് ചായം നദിയോ കടലോ ആകുമ്പോള്‍ എന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു . ആന്‍ഡ്രിയ ഡെല്‍ സര്‍ട്ടോയുടെ ജീവിതവുമായി ബന്ധപ്പെട്ടു റോബര്‍ട്ട് ബ്രൗണിങ്ങിന്റെ ഫാള്‍ട് ലെസ്സ് പെയ്ന്റര്‍ എന്ന കവിതയ്ക്ക് ശേഷം എഴുതപ്പെടുന്ന ആദ്യ നോവലാണ് 'ചായം നദിയോ കടലോ ആകുമ്പോള്‍'.

ചടങ്ങു  മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ജെംസ് മില്ലേനിയം സ്‌കൂള്‍ മലയാളം വിഭാഗം മേധാവി ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. പുസ്തക ചര്‍ച്ച ഉദ്ഘാടനം വെള്ളിയോടന്‍ നിര്‍വഹിച്ചു. ഇകെ ദിനേശന്‍, സിറാജ് നായര്‍, അബ്ദുല്ല കുട്ടി ചേറ്റുവ, പ്രവീണ്‍ പാലക്കല്‍, റീന സലിം, റഫീഖ് മേമുണ്ട,  മുഹമ്മദ് വെട്ടുകാട്,  സോണി ജോസ്, ശരീഫ് അയ്യായ, റാം , തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

ഹസൈനാര്‍ തൊട്ടുംഭാഗം,സറീന, സുഫൈദ് ഇരിങ്ങണ്ണൂര്‍, ഫാറൂഖ് പി.എ, താജുദീന്‍ വെട്ടുകാട്,  ജംഷീദ് പാടൂര്‍, റഈസ് കോട്ടക്കല്‍ ഇരിങ്ങല്‍ എന്നിവര്‍  ആശംസകള്‍ നേര്‍ന്നു.   അഷ്റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികെ റഷീദ് ആമുഖ പ്രഭാഷണവും സുബൈര്‍ വെള്ളിയോട് സ്വാഗതവും മൂസ കോയമ്പ്രം നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top