Top
23
Thursday, November 2017
About UsE-Paper

ഹൂസ്റ്റണില്‍ ഭാഗവത സ്വാദ്ധ്യായ യജ്ഞം

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌

ഹൂസ്റ്റണ്‍ > ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവംബര്‍ 3, 4, 5 (വെള്ളി, ശനി, ഞായര്‍)എന്നീ തീയതികളില്‍  ഭാഗവത സ്വാദ്ധ്യായ യജ്ഞം ആഘോഷിക്കപ്പെടുന്നു.   ഭാഗവതത്തെ കറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും സ്വന്തമായി തന്നെ അത് പഠിക്കുവാനും ഉള്ള അവസരമായിരിക്കും ഇത്. ശ്രീമദ് ഭാഗവത സാദ്ധ്യായ യജ്ഞത്തില്‍ ആത്മീയ പ്രഭാഷണങ്ങള്‍, കൃഷ്ണ ലീല, വേദമന്ത്രാദികള്‍, കൃഷ്ണാവതാര കഥകള്‍ പ്രത്യേകപൂജാതി കര്‍മ്മങ്ങള്‍ എന്നിവകളുണ്ട്. ഇതോടനുബന്ധിച്ച് 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള
ഉണ്ണിയൂട്ട് എന്ന ചടങ്ങും ഉണ്ടായിരിക്കും

കേരളത്തില്‍ നിന്നുവരുന്ന യജ്ഞ ആചാര്യന്‍ മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരി അവര്‍കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ
യജ്ഞം അര്‍ഥവത്താക്കുവാന്‍ എല്ലാ ഭക്തജനങ്ങളുടെയും നിസ്സീമമായ സഹായ സഹകരണങ്ങള്‍ ഭക്തിപുരസ്സരം ക്ഷണിച്ചു കൊള്ളുന്നു. ഈ മഹാ യജ്ഞത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ നടക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷണ്‍മുഖന്‍ വല്ലംളിശ്ശേരി 832 640 0614, ബിജു പിള്ള 832 247 34 11.