23 September Sunday

എകെജിയെ ആക്ഷേപിച്ച വിടി ബല്‍റാമിന്റെ നടപടിയെ കേളി അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 6, 2018

റിയാദ് > സ്വാതന്ത്ര്യ സമര സേനാനിയും, ആദ്യകാല കോണ്‍ഗ്രസ്സ് നേതാവും ഇന്ത്യയുടെ ആദ്യ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവുമായ പാവങ്ങളുടെ പടത്തലവന്‍ എകെജിയെ ആക്ഷേപിച്ച  കോണ്‍ഗ്രസ്സ് എംഎല്‍എ വിടി ബല്‍റാമിന്റെ നടപടിയെ റിയാദ് കേളി കലാ സാംസ്‌കാരിക വേദി ശക്തമായി അപലപിച്ചു.

പാവങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി തന്റെ ജീവിതകാലമത്രയും ഉഴിഞ്ഞുവച്ച നേതാവായിരൂന്നു എകെജി.സ്വാതന്ത്ര്യസമര  ചരിത്രത്തിന്റെ ഏടുകളിലും  തിളങ്ങി നിന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി. എകെജിയോട് അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാവുമായ നെഹ്രുവിനുണ്ടായിരുന്ന ആദരവ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ രേഖകളാണ്.

  നിസ്വവര്‍ഗ്ഗത്തിനുവേണ്ടി നിരന്തരം പോരാടിയിരുന്ന സമാനതകളില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ നീചമായ ഭാഷയില്‍ ആക്ഷേപിച്ച വിടി ബല്‍റാമിന്റെ നടപടി രാഷ്ട്രീയ സദാചാരമില്ലായ്മയാണെന്നും ശക്തമായി അപലപിക്കുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രതിഷേധക്കുകുറിപ്പില്‍ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top