ആര്‍എസ്എസ് വിലക്ക് കൂസാതെ യെച്ചൂരി നാഗ്‌പൂരിലേയ്ക്ക്,സെമിനാർ ദീക്ഷാഭൂമിയിൽ

ന്യൂഡല്‍ഹി > സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നാഗ്പുര്‍ സര്‍വകലാശാല ഉപേക്ഷിച്ച ദേശീയ സെമിനാര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷാഭൂമിക്ക് സമീപമുള്ള അംബേദ്കര്‍ കോളേജില്‍ നടക്കും. വിലക്കും ഭീഷണിയും അവഗണിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാഗ്പൂരിലെത്തും .
എന്നാല്‍, പരിപാടിയില്‍ മാറ്റമില്ലെന്ന് സെമിനാറിന്റെ സംഘാടകരായ സര്‍വകലാശാലയിലെ അംബേദ്കര്‍ ചെയറിന്റെ തലവന്‍ പ്രദീപ് അഗ്ളാവെ അറിയിച്ചു. സര്‍വകലാശാല അനുമതി നല്‍കിയില്ലെങ്കില്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷാഭൂമിക്ക് സമീപമുള്ള അംബേദ്കര്‍ കോളേജില്‍ സെമിനാര്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം. മുന്‍ നിശ്ചയിച്ച പ്രകാരം നാഗ്പുരിലേക്ക് പോകുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
യെച്ചൂരി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ദേശീയ സെമിനാര്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് നാഗ്‌പുര്‍ സര്‍വകലാശാല ഉപേക്ഷിച്ചത്. സെമിനാര്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുന്നതായി സര്‍വകലാശാല വിസി എസ് പി കാനെ അറിയിക്കുകയായിരുന്നു. ചില തീവ്ര വലതുസംഘടനകളില്‍നിന്ന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിസിയുടെ വിശദീകരണം.
എന്നാല്‍, പരിപാടിയില്‍ മാറ്റമില്ലെന്ന് സെമിനാറിന്റെ സംഘാടകരായ സര്‍വകലാശാലയിലെ അംബേദ്കര്‍ ചെയറിന്റെ തലവന്‍ പ്രദീപ് അഗ്ളാവെ അറിയിച്ചു. സര്‍വകലാശാല അനുമതി നല്‍കിയില്ലെങ്കില്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷാഭൂമിക്ക് സമീപമുള്ള അംബേദ്കര്‍ കോളേജില്‍ സെമിനാര്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം. മുന്‍ നിശ്ചയിച്ച പ്രകാരം നാഗ്പുരിലേക്ക് പോകുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശോഷണം: വെല്ലുവിളികളും പരിഹാരവും' എന്ന വിഷയത്തിലാണ് അംബേദ്കര്‍ ചെയര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ദേശീയ സെമിനാര്‍ തീരുമാനിച്ചത്. യെച്ചൂരിക്ക് പുറമെ എഴുത്തുകാരനും ചിന്തകനുമായ എസ് എന്‍ ബുസിയെ പോലുള്ളവര്‍ സെമിനാറില്‍ ക്ഷണിതാക്കളായിരുന്നു.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലംകൂടിയാണ് നാഗ്‌പുര്‍. സിപിഐ എം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ ദേശീയതലത്തില്‍ സംഘപരിവാര്‍ ശ്രമിക്കുന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണിത്. നേരത്തെ ഭോപാലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്കെതിരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പിന്നീട് മംഗളൂരുവില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി തടസ്സപ്പെടുത്താനും സംഘപരിവാര്‍ ശ്രമിച്ചു. ഹൈദരാബാദില്‍ മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കുന്ന പൊതുപരിപാടിക്ക് നേരെയും സംഘപരിവാര്‍ ഭീഷണിയുണ്ട്.
സെമിനാര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി നിതിന്‍ റൌത്തിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം വിസിയെ കണ്ട് ചര്‍ച്ച നടത്തി. ഐഎന്‍ടിയുസി നേതാവ് തൃശരണ്‍ സഹാരെ, സാഹിത്യകാരന്‍ യശ്വന്ത് മനോഹര്‍ എന്നിവരാണ് വിസിയെ കണ്ടത്.

0 comments