26 September Wednesday

'ചില നായ്‌‌ക്കള്‍ മരിക്കുന്നതിന് മോഡി എന്തിന് പ്രതികരിക്കണം'; ഗൗരി ലങ്കേഷിനെ അപമാനിച്ച് പ്രമോദ് മുത്തലിഖിന്റെ വിവാദപ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday Jun 18, 2018

ബംഗളൂരു > തീവ്ര ഹിന്ദുത്വവാദികളാല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖ്. ഗൗരീ ലങ്കേഷ് വധത്തില്‍ മോഡി എന്തുകൊണ്ടാണ് മൗനം സ്വീകരിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു പൊതുചടങ്ങിനിടെയായിരുന്നു പ്രമോദ് മുത്തലിഖ് പരസ്യമായി പ്രതികരിച്ചത്. കര്‍ണാടകത്തില്‍ ഒരു നായ ചത്തതിന് എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിക്കുന്നതെന്നായിരുന്നു മുത്തലിഖ് ചോദിച്ചത്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ത്തെന്നു സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണു പരശുറാമിന്റെ അറസ്റ്റ്. പ്രവീണിനും പരശുറാമിനും ഹിന്ദു യുവസേന സ്ഥാപകന്‍ കെ ടിനവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്ഡെ എന്നിങ്ങനെ ആറു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

നേരത്തെ ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മാറും ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കര്‍ണാടകയിലെ ബീജാപ്പൂരില്‍ നിന്നും അറസ്റ്റുചെയ്‌ത വാഗ്മാറാണ് ഗൗരിയെ വെടിവച്ചു വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top