Top
21
Wednesday, February 2018
About UsE-Paper

റായ്ബറേലി എന്‍ടിപിസി പ്ളാന്റില്‍ പൊട്ടിത്തെറി; 18 മരണം

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌
റായ്ബറേലി എന്‍ടിപിസി പ്ളാന്റില്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകപടലം

ലഖ്നൌ > ഉത്തര്‍പ്രദേശിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ പ്ളാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ 18 മരണം. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. റായ്ബറേലിയിലെ ഉന്‍ചഹാര്‍ പ്ളാന്റിലാണ് അപകടം. പരിശോധന നടക്കുകയായിരുന്ന ആറാം യൂണിറ്റില്‍ ബുധനാഴ്ച ഉച്ചയോടെ ബോയ്ലറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. 500 മെഗാവാട്ടിന്റെ ബോയ്ലര്‍ യൂണിറ്റില്‍ നിരവധിപേര്‍ കുടുങ്ങി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി എന്‍ടിപിസി വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാന തലസ്ഥാനത്തുനിന്ന് 110 കിലോമീറ്റര്‍ അകലെയാണ് ഉന്‍ചഹാറിലെ പ്ളാന്റ്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.