20 April Friday

സ്‌ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ഫാനില്‍ കെട്ടിത്തൂക്കി ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പകര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

ഷാജഹാന്‍പൂര്‍ > സ്ത്രീധനം നല്‍കാത്തതിന്റ പേരില്‍ യുവാവ് ഭാര്യയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. മര്‍ദ്ദന ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.

മര്‍ദ്ദനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. തുടക്കത്തില്‍ ബെല്‍റ്റുപയോഗിച്ചാണ് യുവതിയെ ഭര്‍ത്താവ്‌ അടിച്ചത്. എന്നാല്‍ പിന്നീട് ബോധരഹിതയായതിനെ തുടര്‍ന്ന് ഇവരെ ദുപ്പട്ട ഉപയോഗിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

50,000 രൂപ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യുവതിയെ അതിക്രൂരമായി ഇനിയും മര്‍ദ്ദിക്കുമെന്ന മുന്നറിയിപ്പോടെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് അയച്ചുകൊടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
മര്‍ദ്ദനം നാല് മണിക്കൂറോളം നീണ്ടു.

സംഭവത്തില്‍ സ്‌ത്രീധന നിരോധന നിയമപ്രകാരം പൊലീസ്‌ കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനും കുടുംബത്തിലെ നാലുപേര്‍ക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top