12 December Wednesday

ഉപതെരഞ്ഞെടുപ്പ്: യുപിയില്‍ ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി പിന്നില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ലക്‌നൗ > ഉത്തര്‍പ്രദേശില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബീഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു.

പ്രാഥമിക ലീഡ് നില അനുസരിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഒഴിവില്‍ വന്ന ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി 4000 വോട്ടുകള്‍ക്ക് പിന്നിലാണ്. എസ് പിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. അതേസമയം യോഗി ആദിത്യനാഥിന്റെ മണ്ഡലമായ
ഗോരഖ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര ദത്ത് ശുക്‌ളയാണ് ലീഡ് ചെയ്യുന്നത്.

ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന അറാറിയ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ജെഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി കുമാര്‍ കൃഷ്ണ മോഹന്‍ യാദവ് ആണ് ലീഡ് ചെയ്യുന്നത്. അതെസമയം ബാബുവ മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top