Top
29
Wednesday, March 2017
About UsE-Paper

ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് ഭരണഘടനാ ലംഘനമെന്ന് തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി

Tuesday Dec 27, 2016
വെബ് ഡെസ്‌ക്‌

ചെന്നൈ >  തന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് ഭരണഘടവിരുദ്ധമെന്ന് തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി രാം മോഹന റാവു. താന്‍ സിആര്‍പിഎഫിന്റെ വീട്ടു തടങ്കലിലാണ്. വീട്ടിലുണ്ടായിരുന്നത് മകളുടെ സ്വര്‍ണമാണ്. ഗര്‍ഭിണിയായ മകളെ തോക്കില്‍ മുനയില്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്തത്.  ജയലളിത ഉണ്ടായിരുന്നെങ്കില്‍ തന്റെ വീട്ടിലേക്ക് കയറാന്‍ സിആര്‍പിഎഫ് ധൈര്യം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ശേഖര്‍ റെഡ്ഡി തന്റെ ആയിരക്കണക്കിന് സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ്. തനിക്ക് ആരുമായും വ്യവസായ ബന്ധങ്ങളില്ലെന്നും ആശുപത്രിയില്‍ നിന്നു പുറത്തെത്തിയ രാം മോഹന റാവു പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെയായിരുന്നു റെയ്ഡ്. മകന്‍റെ പേരാണ് സെര്‍ച്ച് വാറിലുണ്ടായിരുന്നത്.   ഒരു രഹസ്യ രേഖയും തന്റെ വീട്ടില്‍  നിന്ന് കണ്ടെത്തിയിട്ടില്ല. വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1,12,320 രൂപ മാത്രമാണ്.താനിപ്പോഴും തമിഴ്നാട് ചീഫ് സെക്രട്ടറിയാണ്. പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചിട്ടില്ലെന്നും രാം മോഹന റാവു പറഞ്ഞു.
ജനങ്ങളുടെ സുരക്ഷക്ക് ഇവിടെ ഒരുവിലയുമില്ല.

ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ പ്രവേശിക്കാന്‍ ആരാണ് സിആര്‍പിഎഫിന് അധികാരം കൊടുത്തത്. തന്റെ ജീവന് ഭീഷണിയുണ്ട്.  താനാണ് അവരുടെ ലക്ഷ്യമെന്നും രാം മോഹന റാവു പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »