14 December Friday

അമൃത‌്സറിൽ ട്രെയിൻ ദുരന്തം ; 60 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 20, 2018

അമൃത്‌സർ > പഞ്ചാബിൽ ദസറ ആഘോഷത്തിന്റെ ഭാ​ഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി  അറുപതിലേറെ പേര്‍ മരിച്ചു

ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തിൽ നിന്നവർക്കിടയിലേക്കാണ്‌ ട്രെയിൻ ഇടിച്ചു കയറിയത്‌. പഠാൻകോട്ടിൽ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധർ എക്സ്പ്രസാണ് അപകടത്തിന്‌ കാരണമായത്. ഒട്ടേറെ പേർ പാളത്തിൽ നിന്ന്‌ മൊബൈലുകളിൽ ആഘോഷച്ചടങ്ങുകൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

 

Amritsar train accident video pic.twitter.com/hb9Q3f9qL6

Satinder pal singh (@SATINDER_13) October 19, 2018

 


പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വന്നത് അറിയാത്തതാണ്‌ മരണസംഖ്യ ഉയരാനിടയാക്കിയത്‌. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്‌ സൂചന. അഞ്ഞൂറിലധികം പേർ പാളത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി.

പാളത്തിലേക്ക് ആരും കടക്കാതിരിക്കാൻ സമീപത്തെ റെയിൽവേ ഗേറ്റും അടച്ചിട്ടിരുന്നു. ഇതും ആൾക്കൂട്ടം ചാടിക്കടന്നു. അപകടം നടക്കുന്ന സമയത്തെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിനു വേണ്ട എല്ലാ അടിയന്തരസഹായവും നൽകാൻ നിർദേശിച്ചതായും മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 


പ്രധാന വാർത്തകൾ
Top