Deshabhimani

ബംഗാള്‍ നാടകകലാകാരി ശോഭാ സെന്‍ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2017, 05:39 PM | 0 min read

കൊല്‍ക്കത്ത > പ്രമുഖ ബംഗാള്‍ നാടകകലാകാരിയും ബോളിവുഡ് നടിയുമായ ശോഭാ സെന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സൌത്ത് കൊല്‍ക്കത്തയിലെ വീട്ടിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് സഹയാത്രികയായിരുന്നു. അന്തരിച്ച പ്രമുഖ നടന്‍ ഉത്പല്‍ ദത്തിന്റെ ഭാര്യയാണ്.

1923ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഈസ്റ്റ് ബംഗാളിലെ ഫരീദ്പുരിലാണ് ജനിച്ചത്. ബെതുണെ കോളേജ് വിദ്യാര്‍ഥിയായിരിക്കെ ഗണനത്യാ സംഘസ്താ നാടകഗ്രൂപ്പില്‍ ചേര്‍ന്ന് നബന്ന നാടകത്തില്‍ പ്രധാന വേഷത്തില്‍ അരങ്ങിലെത്തി. 1953ല്‍ പീപ്പിള്‍സ് തിയറ്റര്‍ ഗ്രൂപ്പില്‍ അംഗമായി. ബാരിക്കേഡ്, ടിനര്‍ ടെയ്ലര്‍, ടൈറ്റുമിര്‍ എന്നിവ പ്രധാന നാടകങ്ങളാണ്. മൃണാള്‍ സെന്‍ സംവിധാനം ചെയ്ത എക് ആദൂരി കഹാനി, എക് ദിന്‍ പ്രതിദിന്‍, ഗൌതംഗോസിന്റെ ദേഖാ, ബസു ചാറ്റര്‍ജിയുടെ പസന്ത് അപ്നി അപ്നി എന്നീ സിനിമകളില്‍ അഭിനയിച്ചു.

1960ല്‍ ഉത്പല്‍ ദത്തിനെ വിവാഹം കഴിച്ചു. ജെഎന്‍യു സര്‍വകലാശാല സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഏസ്തെറ്റിക്സ് തിയറ്റര്‍ അധ്യാപിക ബിഷ്ണുപ്രിയാ ദത്ത് മകളാണ്. ശോഭാ സെന്നിന്റെ നിര്യാണത്തില്‍ സിപിഐ എം നേതാവ് സുജന്‍ ചക്രവര്‍ത്തി അനുശോചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home