11 December Tuesday

സംഘപരിവാർ ഭീഷണിക്ക‌് വഴങ്ങില്ല; ടി എം കൃഷ‌്ണ ഇന്ന‌് ഡൽഹിയിൽ പാടും

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

ന്യൂഡൽഹി > സംഘപരിവാർ ഭീഷണി അവഗണിച്ച‌് രാജ്യതലസ്ഥാനത്ത‌് പ്രമുഖ കർണാടക‌ സംഗീതജ്ഞൻ ടി എം കൃഷ‌്ണ പാടും. ശനിയാഴ‌്ച വൈകിട്ട‌് ആറ‌രയ‌്ക്ക‌് സാകേതിലെ ഗാർഡൻ ഓഫ‌് ഫൈവ‌് സെൻസെസിൽ ഡൽഹി സർക്കാരാണ‌് പരിപാടി സംഘടിപ്പിക്കുന്നത‌്. ‘ആവം കി ആവാസ‌്’ എന്ന ചടങ്ങ‌് ഉപമുഖ്യമന്ത്രി മനീഷ‌് സിസോദിയ ഉദ‌്ഘാടനംചെയ്യും.

ടി എം കൃഷ‌്ണ രാജ്യവിരുദ്ധനാണെന്ന സംഘപരിവാർ പ്രചാരണത്തെ തുടർന്നാണ‌് കേന്ദ്രസർക്കാർ സ്ഥാപനമായ എയർപോർട്ട‌് അതോറിറ്റി ഓഫ‌് ഇന്ത്യ (എഎഐ) പരിപാടിയിൽനിന്ന‌് പിൻമാറിയത‌്. രാജ്യവ്യാപക പ്രതിഷേധം ഉയർന്നതോടെയാണ‌് ഡൽഹി സർക്കാർ മുന്നിട്ടിറങ്ങി.
ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്ന‌് കൃഷ‌്ണയും പ്രതികരിച്ചിരുന്നു. രാജ്യതലസ്ഥാനത്ത‌് ടി എം കൃഷ‌്ണയെപ്പൊലെ മഹാനായ സംഗീതജ്ഞന്റെ സംഗീതം തടയാനുള്ള നീക്കം അസഹിഷ‌്ണുതയല്ലെന്നും കാടത്തമാണെന്നും പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top