17 November Saturday

നിയമം ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണം: ഡിഎസ്എംഎം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ന്യൂഡൽഹി> പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം സുപ്രീംകോടതി വിധി വഴി ദുർബലമായ സാഹചര്യത്തിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധമാണ് പുതിയ ബിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ദളിത് ശോഷൺ മുക്തി മഞ്ച് (ഡിഎസ്എംഎം) ചൂണ്ടിക്കാട്ടി.

എന്നാൽ, ബിൽ ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തിയാൽ പട്ടികവിഭാഗങ്ങൾക്ക് കൂടുതൽ ശക്തമായ സംരക്ഷണം ലഭിക്കും. ഇതിനായി പോരാട്ടം തുടരുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top