Top
25
Saturday, November 2017
About UsE-Paper

ആരോഗ്യ സര്‍വകലാശാലയ്ക്ക് സുപ്രീംകോടതി പിഴ ചുമത്തി

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > മൂന്ന് കോളേജിലെ ബിഎസ്‌സി നേഴ്‌സിങ് കോഴ്‌സിന്റെ അഫിലിയേഷന്‍ റദ്ദാക്കലുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ആരോഗ്യ സര്‍വകലാശാലയ്ക്ക് 20,000 രൂപ പിഴ ചുമത്തി. അനാവശ്യമായ നിയമവ്യവഹാരത്തിന്റെ പേരിലാണ് പിഴ ചുമത്തിയിട്ടുള്ളത്. തുക സുപ്രീംകോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയില്‍ കെട്ടിവയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരേ ദിവസം നടത്തിയ അപ്രതീക്ഷിതമായ പരിശോധനകളില്‍ ആവശ്യത്തിന് രോഗികളില്ലെന്ന് കണ്ടെത്തിയാണ് സര്‍വകലാശാല കോഴ്‌സിന്റെ അഫിലിയേഷന്‍ റദ്ദാക്കിയിരുന്നത്.

ഒറ്റദിവസം നടത്തിയ മിന്നല്‍പരിശോധനയുടെ പേരില്‍ അഫിലിയേഷന്‍ റദ്ദാക്കാനാകില്ലെന്നു കാണിച്ച് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും പരിശോധനകള്‍ നടത്താനും മുന്‍കാല രേഖകള്‍ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. നവംബര്‍ 15നകം പ്രവേശനനടപടി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ വീണ്ടും പരിശോധന നടത്താന്‍ സാവകാശം ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ വാദം തള്ളിയാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പിഴ ചുമത്തിയത്.
 

Related News

കൂടുതൽ വാർത്തകൾ »