14 December Friday

കശ്‌മീരിനെ വേണ്ട; പാകിസ്ഥാന് സ്വന്തം പ്രവിശ്യകള്‍ പോലും സംരക്ഷിക്കാനാവുന്നില്ല: ഷാഹിദ് അഫ്രീദി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

ലണ്ടന്‍ > കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കൈവശമുള്ള നാല് പ്രവിശ്യകള്‍ സംരക്ഷിക്കാന്‍ സാധിക്കാത്ത പാകിസ്ഥാന്‍ കശ്മീരിനു വേണ്ടി ആവശ്യം ഉന്നയിക്കരുതെന്ന് അഫ്രീദി പറഞ്ഞു. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. കശ്മീരില്‍ ആളുകള്‍ മരിക്കുകയാണെന്നും ഇത് സങ്കടകരമായ കാര്യമാണെന്നും അഫ്രീദി പറഞ്ഞു. ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അഫ്രീദിയുടെ അഭിപ്രായപ്രകടനം.

ഇതാദ്യമായല്ല കശ്മീര്‍ വിഷയത്തില്‍ അ്ഫ്രീദി തുറന്നുപറടച്ചില്‍ നടത്തുന്നത്. കശ്മീരില്‍ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുന്നത് ആശങ്കാജനകമാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ അഫ്രീദി പറഞ്ഞിരുന്നു. ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top