ad
Deshabhimani

എസ്എഫ്ഐ: വി പി സാനു പ്രസിഡന്‍റ്, മയൂഖ് വിശ്വാസ് സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2018, 06:46 AM | 0 min read

അഭിമന്യു മഞ്ച് (ഷിംല)>എസ്എഫ്ഐ പ്രസിഡന്‍റായി വി പി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍)16-ാം അഖിലേന്ത്യാസമ്മേളനം തെരഞ്ഞെടുത്തു. പ്രതികൂര്‍(ബംഗാള്‍), വി എ വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വൈ രാമു (ആന്ധ്രപ്രദേശ്), ബാലാജി (മഹാരാഷ്ട്ര) എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.

ജോയിന്‍റ് സെക്രട്ടറിമാര്‍: ശ്രീജന്‍ ഭട്ടാചാര്യ(ബംഗാള്‍), സച്ചിന്‍ദേവ് (കേരളം), ദീപ്സിത ധര്‍ (സെന്‍റര്‍), ദീനീത് ദണ്ഡ (ഹിമാചല്‍പ്രദേശ്), സന്ദീപന്‍ ദേവ് (ത്രിപുര). നിതീഷ് നാരായണന്‍, സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പന്‍, മണിപാല്‍സിങ് എന്നിവരും സെക്രട്ടറിയറ്റിലുണ്ട്. 93 അംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് 10 പേരുണ്ട്. കേന്ദ്രകമ്മറ്റിയില്‍ 9 ഒഴിവുണ്ട്.

രണ്ടാം തവണ പ്രസിഡന്‍റായി തെരഞ്ഞെടുത്ത വി പി സാനു മുമ്പ് സംസ്ഥാന പ്രസിഡന്റായിരുന്നു. എംഎസ്ഡബ്ല്യു, എംഎ ബിരുദധാരിയാണ്. കല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മയൂഖ് വിശ്വാസ്. സ്റ്റുഡന്‍റ്സ് മാസികയുടെ എഡിറ്ററാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home