19 September Wednesday

ശശി തരൂർ കോടതിയില്‍ ഹാജരായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

ന്യൂഡൽഹി > സുനന്ദാ പുഷ്കറിന്റെ ​​ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്ക് ഡൽഹി കോടതി സ്ഥിരംജാമ്യം അനുവദിച്ചു. കേസിൽ പ്രതിയെന്ന നിലയിൽ ശനിയാഴ്ച നേരിട്ട് ഹാജരായ തരൂരിന് സെഷൻസ് കോടതി ഉത്തരവുപ്രകാരം ലഭിച്ച മുൻകൂർ ജാമ്യം സ്ഥിരം ജാമ്യമാക്കുകയാണെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർവിശാൽ അറിയിച്ചു. വ്യാഴാഴ്ച സെഷൻസ് കോടതി ഒരുലക്ഷം രൂപ വ്യക്തിപരമായ ബോണ്ടിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കേസ് തുടർനടപടികൾക്കായി 26ലേക്ക് മാറ്റി. അതേസമയം കേസുമായി ബന്ധപ്പെട്ട കുറ്റപത്രവും അനുബന്ധ രേഖകളും പുറത്തുവിടുന്നതിന‌് കോടതി താൽകാലിക വിലക്കേർപ്പെടുത്തി. കേസിൽ കക്ഷിചേരാനുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ അപേക്ഷ തരൂർ ശക്തമായി എതിർത്തു.

പ്രധാന വാർത്തകൾ
Top