18 October Thursday

സഫ്‌‌ദ‌‌ര്‍ ഹാഷ്‌‌മി രക്തസാക്ഷിദിനത്തില്‍ നാണംകെട്ട പ്രചരണവുമായി കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

കൊച്ചി > കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ സിപിഐ എം പ്രവര്‍ത്തകനും നാടകപ്രവര്‍ത്തകനുമായിരുന്ന സഫ്‌ദര്‍ ഹാഷ്‌മിയുടെ രക്തസാക്ഷിത്വത്തിന് 29 വര്‍ഷം തികയുമ്പോള്‍ നാണംകെട്ട പ്രചരണവുമായി കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസിന്റെ ഫേസ്‌‌‌‌‌‌ബുക്ക് പേജിലും ട്വിറ്റര്‍ അക്കൗണ്ടിലുമാണ് സഫ്‌ദര്‍ ഹാഷ്‌മിയെ കോണ്‍ഗ്രസ് അനുസ്‌മരിക്കുന്നത്.

കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും വിലകുറഞ്ഞ രാഷ്‌‌‌‌‌ട്രീയ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സംഘപരിവാര്‍ ചെയ്യുന്ന അതേ പ്രചരണ തന്ത്രമാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. ഗാന്ധിജിയെ ഗോഡ്‌‌‌‌സെ അനുകൂലികളായ ആര്‍എസ്എസ് അനുസ്‌മരിക്കുന്നതിന് തുല്യമാണിതെന്ന് സോഷ്യല്‍മീഡിയ മറുപടി കൊടുക്കുന്നു.

1989 ജനുവരി ഒന്നിന് സഫ്‌ദര്‍ ഹാഷ്‌മിയുടെ നേതൃത്വത്തിലുള്ള നാടകസംഘം സഹീദാബാദിലെ വ്യാവസായിക മേഖലയില്‍ 'ഹല്ലാ ബോല്‍' എന്ന നാടകം കളിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ക്രിമിനലുകളുടെ വെടിയേല്‍ക്കുന്നത്‌. ജനുവരി രണ്ടിന് തന്റെ 34ാം വയസ്സിലാണ് ആശുപത്രിയില്‍ സഫ്‌ദര്‍ പരിക്കുകളോടെ മരണമടയുന്നത്.

'ചേര്‍ത്തുപിടിക്കൂ നീ വാതില്‍'
 

പ്രധാന വാർത്തകൾ
Top