21 November Wednesday
ബിജെപിയുടെ അജണ്ടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു സംഘം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്

കോടതിയില്‍ പ്രത്യക്ഷ നിലപാടില്ലാത്തവര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ശ്രമിക്കുന്നതായി മുഖ്യമന്ത്രി; ചരിത്ര വിധി എന്ന് വിശേഷിപ്പിച്ചത് എഐസിസി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018

തിരുവനന്തപുരം> ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയെ ചരിത്രവിധി എന്നാണ് എഐസിസി വിശേഷിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഒരു കോടതി വിധി  മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കി. ശബരിമലവിധി നടപ്പാക്കുന്നതിന് ആവശ്യമായ നിരോധനനിയമങ്ങള്‍, സോഷ്യല്‍ മീഡിയ നിയന്ത്രണം, എന്നിവ നടത്താമെന്ന് ഉപദേശിച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കോണ്‍ഗ്രസ് നേതാക്കള്‍ വിധി നടപ്പാക്കണമെന്നാണ് തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ജനങ്ങളെ കലാപത്തിന് ഇറക്കാന്‍ വേണ്ടി നിലപാടില്‍ നിന്നും വ്യതിചലിക്കുകയായിരുന്നു. ബിജെപിയുടെ അജണ്ടയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു സംഘം ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. അത് കോണ്‍ഗ്രസിനെ തകര്‍ക്കും എന്നത് ഓര്‍ത്താല്‍ നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ പ്രത്യക്ഷ നിലപാടില്ലാത്തവര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല.ആരാണ് വര്‍ഗീയ ശക്തികളുടെ തോളത്ത് ചാരി നില്‍ക്കുന്നതെന്ന് നാട് കാണുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top