Top
21
Wednesday, February 2018
About UsE-Paper

രോഹിന്‍ഗ്യകള്‍ ഭീഷണിയെന്ന് കേന്ദ്രം

Friday Sep 15, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > മ്യാന്‍മറിലെ കൊടിയ പീഡനത്തില്‍നിന്ന് അഭയം തേടിയെത്തിയ രോഹിന്‍ഗ്യകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അഭയാര്‍ഥികളില്‍ പലര്‍ക്കും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും രാജ്യസുരക്ഷ കണക്കിലെടുത്തുള്ള തീരുമാനത്തില്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.

നിലപാട് വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച വിദേശ മന്ത്രാലയം തീരുമാനിച്ചിരുന്നു. എന്നാല്‍, സത്യവാങ്മൂലത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം കോടതിയില്‍ ഇത് സമര്‍പ്പിക്കാനായില്ല. രോഹിന്‍ഗ്യകളെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണര്‍ കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു.

Related News

കൂടുതൽ വാർത്തകൾ »