11 December Tuesday

റഫേൽ മറ്റൊരു ബൊഫോഴ‌്സാകുന്നു

എം പ്രശാന്ത‌്Updated: Thursday Nov 15, 2018

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മാസങ്ങൾമാത്രം ശേഷിക്കെ ബൊഫോഴ‌്സ‌് അഴിമതിക്ക‌് തുല്യമായ രാഷ്ട്രീയവിവാദമായി റഫേൽ കരാർ മാറുന്നു. ബൊഫോഴ്സ് അഴിമതിയുമായി തട്ടിച്ചുനോക്കുമ്പോൾ വൻകുംഭകോണമാണ് റഫേൽ. 64 കോടി രൂപയാണ് അഴിമതിപ്പണമായി കൈപ്പറ്റിയതെന്നായിരുന്നു ബൊഫോഴ്സ് ആരോപണം. 400 ബൊഫോഴ്സ് പീരങ്കി വാങ്ങാൻ 15,000 കോടി രൂപയുടേതായിരുന്നു ഈ കരാർ. 

എന്നാൽ, റഫേലാകട്ടെ 36 യുദ്ധവിമാനം വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാറാണ്.  ഇതിൽ 30 ശതമാനമെങ്കിലും കമീഷനുണ്ടാകും.ഏകദേശം 18,000 കോടി രൂപയുടെ അഴിമതി. ഇതിനാൽ റഫേൽ ഇടപാടിൽ സുപ്രീംകോടതി നടത്തിയ ഗൗരവത്തിലുള്ള ഇടപെടൽ കേന്ദ്രസർക്കാരിന‌് കനത്ത തിരിച്ചടിയാകുമെന്നുറപ്പ‌്. ബൊഫോഴ‌്സ‌ിന‌് സാമ്യമായി ഇടപാട‌് വിവരം പൂർണമായും മൂടിവച്ച‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വരെ പരിക്കില്ലാതെ  പോകാനുള്ള ബിജെപി ശ്രമത്തിനാണ‌് കോടതി ഇടപെടൽ തിരിച്ചടിയാകുന്നത‌്.  കോടതി ഇടപെടലിനെ തുടർന്ന് കരാർ നടപടിക്രമങ്ങളും വിലവിവരവും കൈമാറാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു. കോടതി നിലപാട‌് കടുപ്പിച്ചതോടെയാണ‌്  വിവരങ്ങൾ കൈമാറാനും വിലവിവരം മുദ്രവച്ച കവറിൽ  കോടതിക്ക‌് കൈമാറാനും നിർബന്ധിതമായത‌്. അറ്റോർണി ജനറലിനെപോലും വിശ്വാസത്തിലെടുക്കാതെയാണ‌് മുദ്രവച്ച കവറിൽ വിലവിവരം സർക്കാർ കൈമാറിയത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top