19 October Friday

ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്; വോട്ടര്‍മാര്‍ പോളിംഗ് തടസ്സപ്പെടുത്തി- Video

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

മീററ്റ് > വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പോളിംഗ് തടസ്സപ്പെട്ടു. ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കൃത്രിമം കണ്ടെത്തിയത്. ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ചെയ്‌ത വോട്ട് ബിജെപിക്ക് ലഭിക്കുന്നതായി ഒരു വോട്ടര്‍ മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തായത്.

തസ്‌‌‌‌ലിം അഹമ്മദ് എന്ന വോട്ടറാണ് ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. 'ഞാന്‍ വോട്ട് ചെയ്‌തത് ബിഎസ്പി സ്ഥാനാര്‍ഥിക്കാണ്. ബട്ടണ്‍ ഞാന്‍ ഇപ്പോഴും അമര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്. എന്നാല്‍ എന്റെ വോട്ട് ബിജെപിക്കാണെന്നാണ് മെഷിന്‍ കാണിക്കുന്നത്. ഒരു മണിക്കൂറായി ഞാന്‍ കാത്തിരിക്കുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല വോട്ട് അഹമ്മദ് പറഞ്ഞു.

വോട്ടര്‍മാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വച്ചതോടെ വോട്ടിങ് മെഷിന്‍ മാറ്റി. മെഷിന്‍ തകരാറാണെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ബോധപൂര്‍വ്വം ബിജെപിക്ക് അനുകൂലമായി കൃത്രിമം നടത്തിയതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. ബിഎസ്പിക്ക് അനുകൂലമായി ചെയ്‌ത വോട്ട് ബിജെപിക്ക് അനുകൂലമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പ്രധാന വാർത്തകൾ
Top