ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലഖ്നൌ > ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഒമ്പതുമണിവരെ 12 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
12 ജില്ലയിലായി 69 മണ്ഡലത്തിലാണ് വോട്ടെടുപ്പ്. ഫറൂഖാബാദ്, ഹര്‍ദോയി, കനൌജ്, മെയിന്‍പുരി, ഇട്ടാവ, ഔറിയ, കാണ്‍പുര്‍, ദേഹത്, ഉന്നാവോ, ലഖ്നൌ, സീതാപുര്‍, ബരാബങ്കി എന്നീ ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍.
ഈ ഘട്ടത്തില്‍ ആകെ 826 സ്ഥാനാര്‍ഥികളാണ്. വോട്ടര്‍മാരുടെ എണ്ണം 2.41 കോടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവയില്‍ 55 സീറ്റിലും ജയിച്ചത് സമാജ്‌വാദി പാര്‍ടി(എസ്‌പി)യാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരം നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനു ഈ ഘട്ടം പ്രധാനമാണ്.










0 comments