19 November Monday

മഹാവിഷ്ണുവിന്റെ അവതാരമാണ് മോഡിയെന്ന് ബിജെപി വക്താവ്; ദൈവത്തെ അപമാനിക്കരുതെന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Saturday Oct 13, 2018

ന്യൂഡല്‍ഹി > പ്രധാനമന്ത്രി  നരേന്ദ്ര മോഡി മഹാവിഷ്ണുവിന്റെ അവതാരമാണെന്ന പരാമര്‍ശവുമായി ബിജെപി നേതാവ്. ദൈവത്തെ പോലുള്ള ഒരു നേതാവിനെ ഇന്ത്യക്ക് ലഭിച്ചത് ഭാഗ്യമാണെന്നും  ബിജെപി വക്താവായ അവദൂത് വാഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി വക്താവാണ് അവദൂത് വാഗ്. 

അതേസമയം അവദൂതിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള അവദൂതിന്റെ ശ്രമമാണിതെന്ന്  കോണ്‍ഗ്രസ് പറഞ്ഞു. ദൈവത്തെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്തെ പറഞ്ഞു
 


പ്രധാന വാർത്തകൾ
Top