Top
20
Wednesday, September 2017
About UsE-Paper
പ്രതികളില്‍ മൂന്നുപേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു

പെഹ്‌ലു ഖാന്റെ കൊലപാതകം: പ്രതികളാരും കുറ്റക്കാരല്ലെന്ന കണ്ടെത്തലുമായി അന്വേഷണ സംഘം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ജയ്‌പൂര്‍ > പശുക്കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാന്‍  കൊല്ലപ്പെട്ട കേസില്‍ അറു പ്രതികളും കുറ്റക്കാരല്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികളില്‍ മൂന്നുപേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു. ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷകര്‍ എന്നവകാശപ്പെട്ടവര്‍ പെഹ്‌ലു ഖാനെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖാന്‍ രണ്ട് ദിവസത്തിനു ശേഷം ആശുപത്രിയില്‍ മരിക്കുകയായിരുന്നു. തന്നെ ആക്രമിച്ച ആറു പേരുടേയും പേരുകള്‍ ഖാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

ഹുക്കും ചന്ദ് യാദവ് (44), സുധീര്‍ യാദവ് (45), ജഗ്‌മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സെയിനി (24) , ഓം യാദവ് (45)എന്നിവര്‍ സംഭവം നടന്ന ദിവസം പെഹ്‌ലു ഖാന്റെ ഡയറി ഫാമിന് നാലു കിലോമീറ്റര്‍ പരിസരത്തുണ്ടായിരുന്നതായി ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഡയറി ഫാമിലെ തൊഴിലാളികളുടെ മൊഴി , മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ പൊലീസ് എത്തിയത്. ആല്‍വാറില്‍ നിന്നും പശുക്കളെ വാങ്ങി മടങ്ങുന്നതു വഴിയാണ് പെഹ്‌ലു ഖാനും മക്കളും ഗോസംരക്ഷണ സേനയുടെ ആക്രമണത്തിന് ഇരയായത്.


ഖാന്റെ മൊഴിയനുസരിച്ച് അറുപേരെ പ്രതികളാക്കുകയും ഇവരെ കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇവരാരും കുറ്റക്കാരല്ലെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പശുക്കളെ കടത്തുന്നതിന് ആവശ്യമായ രേഖകള്‍ പെഹ്‌ലു ഖാന്റെ കൈവശമുണ്ടായിരുന്നു. അക്രമികള്‍ പരസ്‌പരം പേരുവിളിച്ച് പറഞ്ഞതായി ഖാന്റെ മകന്‍ ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ഇര്‍ഷാദിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മരണത്തിന് മുമ്പ് ഖാനില്‍ നിന്നും എടുത്ത മൊഴി മരണമൊഴിയായി കാണാമെന്ന് അഭിഭാഷകര്‍ അറിയിച്ചിരുന്നു. തിരിച്ചറിയാത്ത 200 പേര്‍ക്കെതിരേയും പൊലീസ് കേസെടുക്കുകയുണ്ടായി







 

Related News

കൂടുതൽ വാർത്തകൾ »