Top
21
Tuesday, November 2017
About UsE-Paper

എന്‍ടിപിസി പ്ലാന്റിലെ പൊട്ടിത്തെറി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

Friday Nov 3, 2017
വെബ് ഡെസ്‌ക്‌

ലക്‌നൗ > റായ്ബറേലിയിലെ ഉന്‍ചഹാറില്‍ എന്‍ടിപിസി പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ പുറത്ത്. നവംബര്‍ ഒന്നാം തീയതിയാണ് പ്ലാന്റിന്റെ ബോയിലറിന് പുറത്ത് പൊട്ടിത്തെറിയുണ്ടായത്. ഇതേ തുടര്‍ന്ന് തീ പടരുകയായിരുന്നു. അപകടത്തില്‍ 32 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. നൂറോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്‌തു. അപകടത്തിന് മിനിറ്റുകള്‍ക്ക് ശേഷം ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശക്തമായി പുക ഉയരുന്നതും തീനാളങ്ങള്‍ ഉയരുന്നതും ജീവനക്കാരുടെ ശബ്‌ദവും വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. 1550 മെഗാവാട്ടാണ് പ്ലാന്റിന്റെ ശേഷി. പ്ലാന്റിന് ആറ് ജനറേറ്റര്‍ യൂണിറ്റുകളാണുള്ളത്. അപകടവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഇരുപതോളം പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.


 

Related News

കൂടുതൽ വാർത്തകൾ »