15 November Thursday

ഡല്‍ഹി സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കുനേരെ എന്‍എസ്‌യു പ്രവര്‍ത്തകരുടെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ന്യുഡല്‍ഹി> ഡല്‍ഹി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എന്‍എസ്‌യു സംഘം ആക്രമിച്ചു. നൂറ്റമ്പതോളം വരുന്ന എന്‍എസ്‌യുഐ പ്രവര്‍ത്തകരാണ് യാതൊരു പ്രകോപനവുമില്ലാതെ എസ്എഎഫ്‌ഐ പ്രവര്‍ത്തകരെ തെരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനിടെയാണ് എന്‍എസ്‌യു പ്രവര്‍ത്തകര്‍  അക്രമം അഴിച്ചുവിട്ടത്.



എസ്എഫ്‌ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാശ്ദീപിന് അക്രമത്തില്‍ പരിക്കേറ്റു. ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോമിനേഷന്‍ നല്‍കുന്ന നടപടി ഹാളിനകത്ത് പുരോഗമിക്കവെയാണ് അപ്രതീക്ഷിതമായി ആക്രമികള്‍  പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top