13 December Thursday

2ജി സ്പെക്ട്രം അഴിമതി: രാജയെയും കനിമൊഴിയെയും വിടാതെ സിബിഐ, കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ അപ്പീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

ന്യൂഡൽഹി > അഴിമതിയിൽ മുൻ ടെലികോം മന്ത്രി എ രാജയെയും എം പി കനിമൊഴിയെയും വെറുതെ വിട്ട പ്രത്യേക വിചാരണ  കോടതി വിധിക്കെതിരെ സിബിഐ യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  ഡൽഹി ഹൈക്കോടതിയിൽ  അപ്പീൽ ഫയൽ ചെയ്തു.

അപ്പീലിൽ എ രാജെയ്ക്കും കനിമൊഴിക്കും നോട്ടീസയച്ച കോടതി ഇരുവരോടും രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

2017 ഡിസംബർ 27 നാണ് പ്രത്യേക വിചാരണക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസിൽ രാജയും കനിമൊഴിയുമടക്കം 33 പ്രതികൾക്കെതിരെയുള്ള കുറ്റം കോടതിയിൽ തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നു വിധിയിൽ നിരീക്ഷിച്ച വിചാരണ കോടതി ജഡ്ജി ഒ പി സെയ്നി പ്രതികളെ വെറുതെ വിടുകയായിരുന്നു.

എന്നാൽ ഇടപാടിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഇരു കേന്ദ്ര ഏജൻസികളും കോടതിയിൽ ആവർത്തിച്ചത് .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top