Top
23
Tuesday, January 2018
About UsE-Paper

ത്രിപുരയില്‍ വീണ്ടും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വരും: മണിക് സര്‍ക്കാര്‍

Saturday Dec 30, 2017
ഗോപി

കൊല്‍ക്കത്ത > വിഘടനവാദികളുമായി  ചേര്‍ന്ന് ത്രിപുര പിടിച്ചെടുക്കാന്‍  ആര്‍എസ്എസും  ബിജെപിയും എത്ര ശ്രമിച്ചാലും  പ്രബുദ്ധരായ ത്രിപുര ജനത ഒരിറ്റു മണ്ണുപോലും  വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയില്‍ð വര്‍ധിച്ച ജനപിന്തുണയോടെ വീണ്ടും ഇടതുമുന്നണി അധികാരത്തില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ- വിഘടനവാദ അക്രമത്തിനെതിരെ ശക്തമായി പോരാട്ടം നയിക്കുന്നóത്രിപുര ജനതയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ð സംഘടിപ്പിച്ച  ഐക്യദാര്‍ഢ്യയോഗത്തില്‍സംസാരിക്കുകയായിരുന്നു  സര്‍ക്കാര്‍.

ó ത്രിപുരയിലെ  ഇടതുമുന്നണിഭരണം അട്ടിമറിക്കാന്‍  എല്ലാ അടവുകളും ബിജെപി പയറ്റുകയാണ്. ഒരുവശത്ത്   ജനക്ഷേമപദ്ധതികള്‍ക്കുള്ള പണം വെട്ടിക്കുറച്ച് സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്നു.  മറുവശത്ത് വിഘടനവാദികളുമായി കൈകോര്‍ത്ത് അക്രമവും വിഭജന ചിന്താഗതിയും പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു.  വന്‍തോതില്‍ ഇതിനായി ð പണം ഒഴുക്കുകയാണ്. എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണപിന്തുണയോടെയാണ് ഇടതുമുന്നണിയും സര്‍ക്കാരും ദീര്‍ഘകാലമായി  പ്രവര്‍ത്തിക്കുന്നതും മുന്നേറുന്നതും.വിഘടനവാദികളെ കൂട്ടുപിടിച്ച് ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ പരാജപ്പെട്ടു. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ വര്‍ഗീയവാദികളായ ബിജെപിയില്‍ð അഭയം തേടിയിരിക്കുകയാണെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബിമന്‍ ബസു യോഗത്തില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര സംസാരിച്ചു.