17 July Tuesday

ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 28, 2017

ന്യൂഡല്‍ഹി > സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ആധാര്‍ കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിസംബര്‍ 31നകം ആധാര്‍ ബന്ധിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്.

പ്രധാന വാർത്തകൾ
Top