17 December Monday

സിബിഐയിലെ പ്രശ്‌നങ്ങൾ അന്വേഷിക്കണമെന്ന്‌ സുപ്രീംകോടതി; 14 ദിവസത്തിനകം റിപ്പോർട്ട്‌ നൽകണം

വെബ് ഡെസ്‌ക്‌Updated: Friday Oct 26, 2018

ന്യൂഡൽഹി> സിബി.ഐയിലെ ആഭ്യന്തര പ്രശ്​നങ്ങളിൽ കേ​ന്ദ്രവിജിലൻസ്​ കമീഷനോട്​​ അന്വേഷണം നടത്താൻ സുപ്രീംകോടതി നിർദേശം​​. സിറ്റിങ്​ ജഡ്​ജി ജസ്​റ്റിസ്​ എകെ പട്​നായിക്കി​​​​​​​​ന്റെ  മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. 14 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട്​ സമർപ്പിക്കണമെന്നും നിർദേശമുണ്ട്​.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ്‌ ​ കേസ്​ പരിഗണിച്ചത്​. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം  വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി

അതേ സമയം, നിലവിലെ സിബി​ഐ ഡയറക്​ടറുടെ ചുമതല വഹിക്കുന്ന നാഗേശ്വര റാവുനോട്​ നയപരമായ തീരുമാനങ്ങൾ എടുക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്​. ഇതുസംബന്ധിച്ച ​അന്വേഷണം പൂർത്തിയാകുന്നതു​ വരെ നാഗേശ്വര റാവുവിന്​ തൽസ്ഥാനത്ത്​ തുടരാനും അനുമതി നൽകി. റാവു ഇത് വരെ എടുത്ത തീരുമാനങ്ങൾ മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറണം. അലോക് വർമ്മ നൽകിയ കേസ്​ ദീപാവലിക്ക്​ ശേഷം വീണ്ടും പരിഗണിക്കാമെന്നും ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചു.​

 അന്വേഷണം നടത്താൻ മൂന്നാഴ്​ച സമയം വേണ്ടിവരുമെന്ന്​​ ​​ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ചൊവ്വാഴ്​ച അർധരാത്രിയോടെയാണ് കേന്ദ്രസർക്കാർ​ അലോക്​ വർമ്മയെ സിബിഐ മേധാവി സ്ഥാനത്ത്​ നിന്ന്​ നീക്കിയത്​. അഴിമതി കേസിൽ ആരോപണ വിധേയനായ രാകേഷ്​ അസ്​താനക്കെതിരെ അലോക്​ വർമ്മ നടപടിക്കൊരുങ്ങിയതോടെയാണ്​ സിബിഎയിലെ ആഭ്യന്തര കലഹം തുടങ്ങിയത്​.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top