18 October Thursday

നിമിഷയുടെ അമ്മയുടെ ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും

സ്വന്തം ലേഖകന്‍Updated: Saturday Nov 25, 2017

ന്യൂഡല്‍ഹി > തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ നിമിഷ എന്ന ഫാത്തിമയെ നിര്‍ബന്ധിച്ച് മതംമാറ്റി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയെന്ന് ആരോപിച്ച് അമ്മ ബിന്ദു സമ്പത്ത് നല്‍കിയ ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതംമാറ്റത്തിന് ഇരയായി കാണാതായ തന്റെ മകള്‍ ലവ്ജിഹാദിന്റെ ഇരയാണ്.

കേരളത്തില്‍ മുസ്ളിം യുവാക്കള്‍ക്ക് പണം നല്‍കി ഹിന്ദുയുവതികളെ മതംമാറ്റാന്‍ പ്രേരിപ്പിക്കുന്ന സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡെന്റല്‍ വിദ്യാര്‍ഥിനിയായിരുന്ന നിമിഷയെ മനസ്സുമാറ്റി മതംമാറ്റുകയായിരുന്നു. അതിനുശേഷം ഐഎസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയെന്നും ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷക ഐശ്വര്യാഭാട്ടി വാദിച്ചു.

ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യം നിരസിച്ചു. രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. വൈക്കം സ്വദേശിനി ഹാദിയയുടെ മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ബിന്ദുവും കോടതിയെ സമീപിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top