16 November Friday

യെച്ചൂരിയുടെ വാക്പ്രയോഗം കടമെടുത്ത് കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്പ്രയോഗം കടമെടുത്ത് കോൺഗ്രസ് നേതാക്കൾ. മോഡിസർക്കാരിന്റെ നയങ്ങളെ “ജുംല’ (തട്ടിപ്പ്)യായി സീതാറാം യെച്ചൂരി സ്ഥിരമായി  വിശേഷിപ്പിച്ചിരുന്നു.

വാർത്താസമ്മേളനങ്ങളിലും ട്വീറ്റുകളിലും ഫെയ്‌സ്ബുക്ക് കുറിപ്പുകളിലും അദ്ദേഹം സ്ഥിരമായി “ജുംല’ എന്ന പ്രയോഗം മോഡിസർക്കാരിനെതിരെ നടത്തി. “ജുംലനോമിക്‌സ്’ എന്ന് മോഡിസർക്കാരിന്റെ സാമ്പത്തികനയത്തെ വിമർശിച്ച് ഹാഷ‌്ടാഗും നേരത്തെയുണ്ട്. എന്നാൽ, രാഹുൽഗാന്ധി കണ്ടെത്തിയ പ്രയോഗമായാണ‌് ഒരു വിഭാഗം മാധ്യമങ്ങൾ ‘ജുംല’യെ അവതരിപ്പിക്കുന്നത‌്.

ബിജെപിയുടെ തീവ്രഹിന്ദുത്വനയങ്ങൾ ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാനാ’ക്കി മാറ്റുമെന്ന് സീതാറാം യെച്ചൂരി നേരത്തെ രാജ്യസഭയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top