ad
Deshabhimani

ഹിന്ദു ജാഗരണ്‍ വേദിഗെ പ്രവര്‍ത്തകനെ കൊന്നത് ആര്‍എസ്എസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 21, 2017, 06:51 PM | 0 min read


മംഗളൂരു > മറോളി നിഡ്ഡെയില്‍ ഹിന്ദു ജാഗരണ്‍ വേദിഗെയുടെ പ്രധാനപ്രവര്‍ത്തകന്‍ പ്രതാപ് പൂജാരിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സുകാര്‍ തന്നെയെന്ന് തെളിഞ്ഞു. ഇതോടെ കര്‍ണാടകത്തില്‍ ആര്‍എസ്എസ്സുകാരുടെ കൊലക്കത്തിക്കിരയാവുന്ന സഹപ്രവര്‍ത്തകരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി.  അഭിപ്രായ വ്യത്യാസമുന്നയിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന സംഘപരിവാര്‍ രീതി വെളിച്ചത്തായതോടെ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രതാപ് പൂജാരിയെ പത്തംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മണികണ്ഠന് സാരമായി പരിക്കേറ്റു. കട്ടീല്‍ ക്ഷേത്രത്തില്‍ യക്ഷഗാനം അവതരിപ്പിക്കാന്‍ എത്തിയവരുടെ പണവും മറ്റും ഹിന്ദു ജാഗരണ്‍ വേദിഗെ നേതാവ് മിഥുനും സംഘവും മോഷ്ടിച്ചിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ച മണികണ്ഠനെ കൊലപ്പെടുത്താന്‍ എത്തിയതായിരുന്നു സംഘം.

അടുത്തിടെ ഉഡുപ്പിയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീണ്‍ പൂജാരിയെ കൊലപ്പെടുത്തിയതും സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു. പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയത്.

മംഗളൂരുവില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ വിനായക ബാലിഗെയുടെ കൊലപാതകത്തില്‍ നരേന്ദ്ര മോഡിക്കുവേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നമോബ്രിഗേഡിന് രൂപംനല്‍കിയ നരേഷ് ഷേണായ് അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാവും ദക്ഷിണ കന്നഡ എംപിയുമായ നളീന്‍കുമാര്‍ കട്ടീലിന് പങ്കുള്ളതായിആരോപണം ഉയര്‍ന്നിരുന്നു.

ടിപ്പു ജയന്തി ആഘോഷത്തിനെതിരെ കര്‍ണാടകത്തിലുടനീളം കലാപം അഴിച്ചുവിട്ട സംഘപരിവാര്‍ ബണ്ട്വാളിലെ ഹരീഷ് പൂജാരിയെയും വെട്ടി കൊലപ്പെടുത്തി. കേസില്‍ പ്രമുഖ ആര്‍എസ്എസ് നേതാവ് കല്ലടുക്ക പ്രഭാകര്‍ ഭട്ടിന്റെ അടുത്ത അനുയായി മിഥുന്‍ പിടിയിലായി. കുന്ദാപുരത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കൃഷ്ണയ്യ പട്ടാളിയെ സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയിട്ട് അധികനാളായിട്ടില്ല. കുളായിലെ ഹരീഷ് ഭണ്ഡാരി, സൂറത്ത്കല്ലിലെ മണികണ്ഠന്‍, ഹേമാനന്ദ്, കോടിക്കരെ ശിവരാജ്, പ്രകാശ് സൂറത്കല്‍ തുടങ്ങി നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ വകവരുത്തിയത് ആര്‍എസ്എസ്സുകാര്‍ തന്നെയായിരുന്നു. നേതൃത്വത്തെ വിമര്‍ശിച്ചതിനായിരുന്നു ഈ കൊലപാതകങ്ങള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home