21 October Sunday

മഹാരാഷ്ട്രയില്‍ ഇനി കടകള്‍ 24 മണിക്കൂറും

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017

മുംബൈ > മഹാരാഷ്ട്രയില്‍ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്കുകള്‍, സലൂണുകള്‍, തിയറ്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവയ്ക്കെല്ലാം  പ്രയോജനം ലഭിക്കും.

മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ് ആക്ട് 2017ല്‍ ഭേദഗതി വരുത്തിയാണ് അനുമതി. മദ്യവില്‍പ്പനശാലകളെയും ബാറുകളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകളെ രാത്രിജോലിക്ക് നിര്‍ത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവുംഎടുത്തുകളഞ്ഞു. ജീവനക്കാര്‍ അക്രമിക്കപ്പെട്ടാല്‍ തടവും പിഴയും തൊഴിലുടമയ്ക്ക് ലഭിക്കും. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലിയെടുക്കുന്നവര്‍ക്ക് മൂന്നുമണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകള്‍  നല്‍കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top