19 November Monday

അസം പിഎസ‌്സി കോഴ: 19 ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

ഗുവാഹത്തി > അസം പബ്ലിക‌് സർവീസ‌് കമീഷനിൽ കോഴ നൽകി  ജോലി നേടിയ ബിജെപി എംപി ആർ പി ശർമയുടെ മകളടക്കം 19 ഉദ്യോഗസ്ഥരെ 11 ദിവസം പൊലീസ‌് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായവരിൽ 13 പേർ അസം സിവിൽ സർവീസ‌് ഉദ്യോഗസ്ഥരും മൂന്നുപേർ അസം പൊലീസ‌് സർവീസിലുള്ളവരും ബാക്കിയുള്ളവർ ഇതര സർവീസിലുള്ളവരുമാണ‌്.

എംപി ശർമയുശട മകൾ പല്ലവി ശർമയുടെ ജാമ്യാപേക്ഷ കോടതി തള്ളി.  സ‌്പെഷ്യൽ ബ്രാഞ്ച‌് ഓഫീസിൽ കൈയെഴുത്ത‌് പരിശോധനയ‌്ക്ക‌് ഹാജരാകാൻ ആവശ്യപ്പെട്ട 19 ഉദ്യോഗസ്ഥരെയും വ്യാഴാഴ‌്ചയാണ‌് അറസ്റ്റ‌് ചെയ‌്തത‌്.

ഇവരുടെ കൈയക്ഷരവും ഇവർ മുമ്പ‌് എഴുതിയതെന്ന‌് പറയുന്ന പരീക്ഷാപേപ്പറിലെ കൈയക്ഷരവും സാമ്യമില്ലെന്ന‌് കണ്ടെത്തിയിരുന്നു. എപിഎസ‌്സി ചെയർമാൻ രാകേഷ‌് പൽ അടക്കമുള്ളവർ നേരത്തേ അറസ്റ്റിലായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top