20 April Friday

വികസനത്തിന് വേണ്ടി കീഴാറ്റൂർ ഒന്നിക്കുന്നു: സിപിഐ എം നേതൃത്വത്തിൽ 'നാടിനു കാവൽ' ശനിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

തളിപ്പറമ്പ് >  കീഴാറ്റൂരിലെ ദേശീയ പാത വികസനത്തിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ചു സി പിഐ എം നേതൃത്വത്തിൽ ശനിയാഴ്ച ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കും. 3000 കീഴാറ്റൂർ നിവാസികളെ അണിനിരത്തി 'നാടിനു കാവൽ' എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുക .

കീഴാറ്റൂർ ദേശീയ പാത വികസനത്തിന് ബഹുഭൂരിപക്ഷം പ്രദേശവാസികളും സ്ഥലം വിട്ടു നൽകിയിട്ടും പ്രഹസന സമരം നടത്തുന്ന വികസന വികസനവിരോധികളെ  ഒറ്റപ്പെടുത്താൻ കീഴറ്റർ നിവാസികൾ മുന്നോട്ട് വരുന്നതിന്റെ സൂചനയാണ് ഇത്തരത്തിലുള്ള ജനകീയ കൂട്ടായ്മകൾ.

പുറത്തുനിന്നുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നവർ വയൽക്കിളികൾ എന്ന പേരിൽ നടത്തിവന്ന സമരം പൊളിഞ്ഞിരുന്നു .

പ്രധാന വാർത്തകൾ
Top