24 September Monday

പിഎസ്‌‌സി നിയമിക്കുന്ന പൊലീസിന്‌ ദാസ്യപണി ചെയ്യേണ്ട കാര്യമില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

തൃശൂർ > പൊലീസിനെകൊണ്ട്‌  ദാസ്യപണി നടത്തിയാൽ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

പൊലീസിനെ നിയമിക്കുന്നത്‌ പി എസ് സിയാണ്‌. ഇത് നല്ല ബോധ്യം വേണം. ഈ ബോധ്യമുണ്ടായതിനാലാണ് ദാസ്യപണിയുടെ വിവരം ഇപ്പോൾ പുറത്ത് വന്നത്. പിഎസ്‌സി നിയമിക്കുന്ന പൊലീസിന്‌ ദാസ്യപണി ചെയ്യേണ്ട കാര്യമില്ല. സംസ്ഥാനത്തെ പൊലീസ് കേരള സംസ്കാരത്തിന് അനുസരിച്ച് പ്രവർത്തിക്കണം. ഇതര സംസ്ഥാനങ്ങളിൽ പൊലിസിനെക്കൊണ്ട് ദാസ്യപണി ചെയ്യിക്കുന്നുണ്ട്‌.

കേരളത്തിൽ അപൂർവം ഓഫീസർമാരെക്കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത് . എൽ ഡി എഫ് സർക്കാർ ഒരു കാരണവശാലും ഇത് അനുവദിക്കില്ല പഴയ കാലത്ത് ഓർഡർലി സമ്പ്രദായമുണ്ടായിരുന്നു.അത് നിരോധിച്ചു.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമിച്ച   പൊലിസുകാരെ മുൻകാലങ്ങളിൽ ഇത്തരം പണികളെടുപ്പിച്ചിരുന്നു.

1980 മുതൽ പി എസ് സി വഴിയാണ് പൊലീസ് നിയമനം. ഒരു തരത്തിലുള്ള  വീട്ടുവേലയും ഇവർ ഓഫീസർമാർക്കുവേണ്ടി ചെയ്യേണ്ടതില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ പി എസുകാർ കേരളത്തിന്റെ സംസ്കാരത്തിന് അനുസരിച്ച് മാറണമെന്നും അദ്ദേഹം പറഞ്ഞു.  സി പി ഐ എം ഒല്ലൂർ ഏരിയാ കമ്മിറ്റിയുടെ മണലിക്കൊരു തണൽ പുഴ സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്ന കോടിയേരി.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top